രക്ഷാവഴിയൊരുക്കാൻ ചുരം പാതയിൽ നിയന്ത്രണം; വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തി

വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.

author-image
shafeek cm
New Update
wayanad churam

കോഴിക്കോട്: വയനാട്ടിൽ ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തി. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ വ്യക്തമാക്കി.

Advertisment

വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതിനിടെ, താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ വേണ്ടിയാണിത്.

Advertisment