/sathyam/media/media_files/2025/11/22/vasu-padmakumar-2025-11-22-11-03-06.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കുള്ള യിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ തിരുത്തിയത് 2019ൽ എൻവാസവും സംഘവും എഴുതിയ മിനിറ്റ്സ് എന്ന വിവരം പുറത്തേക്ക്.
സ്വർണ്ണം പൂശുന്നതിനായി കട്ടിള പാളികളിൽ പൊതിഞ്ഞിട്ടുള്ളത് പിത്തളയാണെന്ന് തരത്തിലാണ് വാസു മിനിറ്റ്സിൽ രേഖപ്പെടുത്തിയിരുന്നത്..പിത്തളയ്ക്ക് സ്വർണത്തിൻ്റെ നിറമായതി നാലാണ് മുരാരി ബാബുവും സുധീഷ്‌കുമാ റും വാസുവും അടക്കം അങ്ങനെ എഴുതി വെച്ചത്.
എന്നാൽ, ശബരിമല ശ്രീകോവി ലിൽ പിത്തളയാണ് പൂശിയിരിക്കുന്നതെ ന്നു പറയുമ്പോൾ ഒരു ചേരായ്ക്കതോന്നാമെന്ന നിരീക്ഷണത്തിലാണ് ആ വാക്ക് വെ ട്ടാൻ പത്മകുമാർ ബോർഡ് യോഗത്തിൽ നിർദേശിച്ചത്.
വാസു കൈമാറിയ ഉത്ത രവിലെ പിത്തള അങ്ങനെ പദ്‌മകുമാർ വെട്ടുകയായിരുന്നു.ഇത് ചെമ്പാണെന്നും അതിലുള്ള സ്വർണം മങ്ങിപ്പോയെന്നും പറഞ്ഞുനിൽക്കാമെന്നായിരുന്നു പദ്‌മകുമാറിന്റെ വാദം. അതിനോട് ദേവസ്വം ബോർഡിലെ മറ്റംഗ ങ്ങളായ കെ.ടി. ശങ്കർദാസ്, പാലവിള വി ജയകുമാർ എന്നിവർ യോജിക്കുകയും ചെയ്തു.
പത്മകുമാറിൻ്റെ റിമാൻഡ് റിപ്പോർട്ടിലും പിത്തളവിഷയം പരാമർശിക്കുന്നുണ്ട്. സ്വർണം പൂശിയ ചെമ്പുപാളികൾ എന്നെഴുതേതണ്ടതിനുപകരം ചെമ്പ് പാളികൾ എന്ന് പത്മകുമാർ സ്വന്തം കൈപ്പടയിൽ എഴുതുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
എല്ലാം ഉദ്യോസ്ഥർ കാണിച്ച പണിയാണെന്നുള്ള പത്മകുമാറിൻ്റെ വാദവും ഇതോടെ പൊളിഞ്ഞു . പത്മകുമാറിൻ്റെ ചെയ്തി ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും സ്വർണ്ണം ചെമ്പാക്കുന്നതിനെ എതിർക്കാൻ മറ്റു രണ്ടംഗങ്ങൾ ശ്രമിച്ചതുമില്ല. വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യത.
ചെമ്പും പിത്തളയും
ചെമ്പ് എന്ന ലോഹത്തിൽ നാകം (സിങ്ക്) ചേരുമ്പോഴാണ് പിത്തളയാ കുന്നത്. ഇതിന് സ്വർണത്തിന്റെ നി റവുമായി സാദൃശ്യമുണ്ട്. 60 ശതമാ നം ചെമ്പും 40 ശതമാനം നാകവു മാണ്. ചെമ്പിന്റെ കൂടെ വെളുത്തീ യം (ടിൻ) ചേരുമ്പോഴാണ് വെങ്കലം ഉണ്ടാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us