/sathyam/media/media_files/2026/02/03/y0-2026-02-03-20-43-20.jpg)
തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘത്തിനെതിരെ യുവമോര്‍ച്ച നടത്തിയ നിയസഭാ മാര്‍ച്ചിൽ സംഘർഷം.
/filters:format(webp)/sathyam/media/media_files/2026/02/03/yuva-morcha-2026-02-03-20-46-19.jpg)
പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി .ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും ഉപയോഗിച്ചാണ് സമാധാനപരമായ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ നോക്കിയത് എന്ന് യുവമോർച്ച ആരോപിച്ചു .
/filters:format(webp)/sathyam/media/media_files/2026/02/03/y1-2026-02-03-20-47-02.jpg)
പ്രവര്‍ത്തകര്‍ക്കു നേരെ പതിനഞ്ചിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിന് നേരെ രണ്ട് ജലപീരങ്കി ഉപയോഗിച്ച് മാറി മാറി വെള്ളം ചീറ്റിക്കൊണ്ടിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/03/y3-2026-02-03-20-47-33.jpg)
ഇടയ്ക്ക് വെള്ളം തീര്‍ന്നതോടെ ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം നിറച്ച് വീണ്ടും പ്രവര്‍ത്തകര്‍ക്കുനേരെ പ്രയോഗിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/03/y2-2026-02-03-20-48-03.jpg)
പോലീസിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ പോലീസിന്റെ ജലപീരങ്കിയെയും കണ്ണീര്‍ വാതക ഗ്രനേഡിനെയും കൂസാതെ ഒരു മണിക്കൂറോളം പൊരിവെയിലില്‍ പ്രതിഷേധാഗ്നി തീര്‍ത്തു.
ജലപീരങ്കി പ്രയോഗത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്ന് മൂന്ന് റൗണ്ട് കണ്ണീര്‍വാതക ഷെലും ഗ്രനേഡും പ്രയോഗിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/03/y4-2026-02-03-20-48-47.jpg)
കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് അസ്വസ്ഥതയുണ്ടായി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ കുഴഞ്ഞുവീണു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി.മനുപ്രസാദ്, ഉപാധ്യക്ഷന്മാരായ ശ്രുതി പൊയിലൂര്‍, മനു മോഹന്‍, സംസ്ഥാന സെക്രട്ടറി അര്‍ജുന്‍ വി.എസ്, ശ്രീനാഥ്, രജിന്‍, സഞ്ജു, നിഖില്‍.വി. നായര്‍, അഖില്‍ നാലോംകണ്ടി,സൗമ്യ,രമ്യ, സായിപൂജ,ആര്യ, അഖില,നിത്യ,ആതിര,ഗായത്രി എന്നിവരടക്കം നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/02/03/yuva-morcha-2026-02-03-20-49-23.jpg)
പോലീസ് അതിക്രമത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിച്ചു.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വരുൺ പ്രസാദ്,ഗോകുൽ ഗോപിനാഥ്,വിഷ്ണു വഞ്ചിമല സംസ്ഥാന ഭാരവാഹികളായ ഷിജിൽ,അഭിജിത്ത് ,അദീന ഭാരതി, എ .എസ് അഖിൽ, റിഷഭ് മോഹൻ , എസ്. നന്ദു,വിഷ്ണുപ്രകാശ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
പ്രവര്‍ത്തകര്‍ റോഡുപരോധിക്കുന്നതിനിടെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമന്‍, സിറ്റി ജില്ല പ്രസിഡന്റ് കരമന ജയന്‍, നോര്‍ത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നേതാക്കളുടെ നേതൃത്വത്തില്‍ വീണ്ടും നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us