/sathyam/media/media_files/Ir02fysEZHlkTHXjcikq.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ പേ​ര് വ​ലി​ച്ചി​ഴ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സം​ഘി​ക്കു​ട്ടി​യാ​യി മാ​റി​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. കോ​ണ്‍​ഗ്ര​സ് ജി​ല്ല നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​രം ലം​ഘി​ച്ച് സ്ത്രീ​ക​ളെ ക​യ​റ്റി​യ​പ്പോ​ള്‍ ശു​ദ്ധി​ക​ല​ശം ചെ​യ്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ത​ന്ത്രി​യി​ലേ​ക്കു​മാ​ത്രം സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് ഒ​തു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.
കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​യി​ട്ടു​പോ​ലും അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ യ​ഥാ​സ​മ​യം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തി​രി​ക്കു​ക​യും കു​റ്റ​വാ​ളി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യി ജ​യി​ല്‍​മോ​ചി​ത​രാ​വു​ക​യു​മാ​ണ്.
പോ​റ്റി​യു​മൊ​ത്തു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് കേ​സ് വ​ഴി​തി​രി​ച്ചു​വി​ടാ​നും സ്വ​ര്‍​ണം​ക​ട്ട സി​പി​എം നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us