/sathyam/media/media_files/dYS6gwNjtmxZrogDyZIs.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രക്ഷോഭം ഏറ്റെടുക്കുന്നുവെന്ന് എൻഡിഎ. മോഷണം അന്വേഷണ ഏജൻസികൾ അല്ല കണ്ടെത്തിയത്. കയ്യോടെ പിടികൂടിയത് ഹൈക്കോടതിയാണെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു .
ദേവസ്വം ബോർഡിന് തെറ്റ് പറ്റിയില്ലയെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും മോഷണത്തിന് കൂട്ടുനിന്ന ദേവസ്വം ബോർഡിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ17 ന് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡിഎ പ്രതിഷേധ ധർണ്ണയും ഒക്ടോബർ 30 ന് കേന്ദ്രങ്ങളിൽ എൻഡിഎ പ്രതിഷേധ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ട പ്രതിഷേധം സംസ്ഥാന നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ നടന്ന തീ വെട്ടിക്കൊള്ളക്ക് മുഖ്യമന്ത്രിക്കും ക്ലിഫ് ഹൗസിനും പങ്കുണ്ട്. പലക്ഷേത്രങ്ങളിലും ശബരിമലയിൽ നടന്നപോലെ സ്വർണമോഷണം നടന്നിട്ടുണ്ട്.
യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ചായിരുന്നു വെട്ടിപ്പ് നടത്തിയിരുന്നത്. 25 വർഷമായി ശബരിമലയിൽ തീ വെട്ടിക്കൊള്ള നടന്നു. വിഷയത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും കൃഷ്ണദാസ് പറഞ്ഞു.
എൽഡിഎഫ്, യുഡിഎഫ് എന്നീവയ്ക്ക് ബദലായി എൻഡിഎയെ സ്വീകരിക്കണമെന്നും കേരള ജനത മോചനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത കേരളം എന്ന ലക്ഷ്യത്തിനായി പ്രചരണ പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.