തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ യുഡിഎഫ് ശബരി നാഥനെ രം​ഗത്തിറക്കിയപ്പോൾ എൽഡിഎഫിന് ഭയം, ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ പ്രഖ്യാപനം

മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്

New Update
sabarinathan

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ യുഡിഎഫ് ശബരിനാഥനെ തന്നെ രം​ഗത്തിറക്കിയതോടെ  എഡിഎഫിന്റെ ചങ്കിടിപ്പ് കൂടി.

Advertisment

ഇതോടെ,  ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തി

SIVAN KUTTY EDU

യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും.

വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്.  

SABARINATHAN

മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്.

മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്.

Advertisment