കോര്‍പറേഷന്‍ ബജറ്റ് കേവലം രാഷ്ട്രീയ പ്രസംഗമെന്ന്  കെ.എസ് ശബരീനാഥന്‍ ; തിരുവനന്തപുരം  നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ, ഭാവി വികസനത്തിനോ ഉള്ള യാതൊരു പദ്ധതികളും ബജറ്റിലില്ല ; മാലിന്യ സംസ്‌കരണത്തിനായി വ്യക്തമായ പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് യു ഡി എഫ്

തിരുവനന്തപുരത്തെ സുന്ദര നഗരമാക്കി മാറ്റാനുള്ള പുത്തന്‍ വികസന കാഴ്ചപ്പാടുകള്‍ ഒന്നുമില്ലാത്ത ബജറ്റ് കേവലം ബിജെപിയുടെ രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ് ശബരീനാഥന്‍ പറഞ്ഞു.

New Update
SABARINATHAN

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നിരാശജനകമെന്ന് യുഡിഎഫ്. 

Advertisment

നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ, ഭാവി വികസനത്തിനോ ഉള്ള യാതൊരു പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. 

കേന്ദ്ര പദ്ധതികളുടെ പേരുകള്‍ കുത്തി നിറച്ചതല്ലാതെ പുതുതായി ഒന്നും തന്നെ ബജറ്റിലില്ല.

നഗരം നേരിടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള ശാശ്വത പദ്ധതികളോ, രേഖകളോ പ്രഖ്യാപിച്ചിട്ടില്ല. 

മാലിന്യ സംസ്‌കരണത്തിനായി വ്യക്തമായ പദ്ധതികളൊന്നും തന്നെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചക്കളത്തി പോര് കാരണം ഭവന നിര്‍മ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.

തീരദേശ മേഖലയ്ക്ക് ഒരു പരിഗണനയും നല്‍കാത്ത ബജറ്റാണ് പ്രഖ്യാപിച്ചത്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാത്ത ബജറ്റാണിത്. 

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, വരുമാന വര്‍ധിപ്പിക്കുന്നതിനോ വേണ്ടിയുള്ള പദ്ധതികള്‍ ഒന്നും തന്നെയില്ല. 

തിരുവനന്തപുരത്തെ സുന്ദര നഗരമാക്കി മാറ്റാനുള്ള പുത്തന്‍ വികസന കാഴ്ചപ്പാടുകള്‍ ഒന്നുമില്ലാത്ത ബജറ്റ് കേവലം ബിജെപിയുടെ രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ് ശബരീനാഥന്‍ പറഞ്ഞു.

Advertisment