/sathyam/media/media_files/2026/01/05/sankardas-2026-01-05-16-02-08.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ അറസ്റ്റ് ഒഴിവാക്കാൻ നടത്തിയ ഉന്നത തല നീക്കങ്ങളെല്ലാം പൊളിച്ചടുക്കിയത് കോടതികളാണ്.
കേസെടുത്ത അന്നു മുതൽ ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും ഇദ്ദേഹത്തിന്റെ മകൻ ഒരു പൊലീസ് ഓഫീസറാണെന്നും എന്തെല്ലാം അസംബന്ധമാണ് നാട്ടിൽ നടക്കുന്നതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ ഹരിശങ്കറിന്റെ പിതാവാണ് ശങ്കരദാസ്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊടുത്തുവിടുന്നതിൽ തീരുമാനമെടുക്കാൻ ചേർന്ന ബോർഡ് യോഗമാണ് ശങ്കരദാസിന് കുരുക്കായത്.
സ്വർണം പൊതിഞ്ഞ പാളികൾ എന്നത് വെട്ടി പ്രസിഡന്റായിരുന്ന എ.പത്മകുമാർ ചെമ്പ് എന്നെഴുതിച്ചേർത്തു. ഇതിനു താഴെ ബോർഡ് അംഗങ്ങളായിരുന്ന ശങ്കരദാസും വിജയകുമാറും ഒപ്പിട്ടു. ഇതാണ് നിർണായകമായത്.
എല്ലാം പത്മകുമാർ ചെയ്തതാണെന്നും തങ്ങൾക്ക് അറിവില്ലായിരുന്നെന്നും വിജയകുമാറും ശങ്കരദാസും വാദിച്ചെങ്കിലും കൂട്ടുത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്ന് കോടതി നിലപാടടുത്തു.
അതോടെയാണ് എസ്.ഐ.ടിക്ക് ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ലാതായത്. സ്വർണം ചെമ്പാക്കുന്നത് ഗുരുതരമായ അപരാധം തന്നെയാണെന്നാണ് കോടതി നിരീക്ഷിച്ചത്./sathyam/media/post_attachments/h-upload/2026/01/14/1522638-untitled-1-637896.webp)
പിടിക്കപ്പെടരുതെന്ന് ആഗ്രഹമുള്ളവർ ബുദ്ധിപൂർവമാണ് കുറ്റം ചെയ്യുക. എല്ലാ അറ്റകുറ്റപ്പണികളും ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചതെന്തിനെന്നും ബോർഡിന്റെ ജോലിയെന്താണെന്നും കോടതി ചോദിച്ചു.
നേരത്തേ സുപ്രീം കോടതിയും ശങ്കരദാസിനെതിരേ കടുത്ത പരാമർശം നടത്തിയിരുന്നു. നിങ്ങൾ ദൈവത്തെ പോലും വെറുതെ വിട്ടില്ല എന്നായിരുന്നു അത്. ബോർഡിന്റെ മിനിറ്റ്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകാൻ ആകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി സിങ്കിൾ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാനും സുപ്രീം കോടതി വിസ്സമതിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/13/k-raghavan-a-padmakumar-kp-sankardas-2025-10-13-18-41-39.jpg)
ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിനും, വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിങ്കിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു.
എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നാണ് ശങ്കരദാസ് വാദിച്ചത്.
തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നായിരുന്നു ശങ്കരദാസ് പ്രധാനമായും ആവശ്യപ്പെട്ടത്.
കൂടാതെ അന്നത്തെ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കെ.പി. ശങ്കരദാസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ് കുമാറും, അഭിഭാഷകൻ എ. കാർത്തിക്കും വാദിച്ചത്.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിലെ പരാമർശം നീക്കുന്നതിന് ശങ്കരദാസിന് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാൻ പത്മകുമാറിനൊപ്പം ഗൂഢാലോചന നടത്തിയെന്നും രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
പ്രസിഡന്റായിരുന്ന പത്മകുമാറിനെതിരേ ചുമത്തിയ കുറ്റങ്ങൾ ബോർഡിലെ രണ്ടംഗങ്ങൾക്കുമെതിരേ ചുമത്തി. ബോർഡിന് മുന്നിലെത്തിയ മിനുട്ട്സിലെ പിത്തളയെന്ന വാക്ക് വെട്ടി പത്മകുമാർ ചെമ്പെന്ന് എഴുതിയതിനോട് ബോർഡംഗങ്ങളായ വിജയകുമാറും ശങ്കരദാസും യോജിച്ചു.
ശബരിമല ശ്രീകോവിലിൽ പിത്തളയാണ് പൂശിയിരിക്കുന്നതെന്നു പറയുമ്പോൾ ഒരു ചേരായ്കതോന്നാമെന്നായിരുന്നു പത്മകുമാറിന്റെ വാദം.
പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാൽ അതിലുള്ള സ്വർണം മങ്ങിപ്പോയെന്ന് പറഞ്ഞുനിൽക്കാമെന്നും പത്മകുമാർ ബോർഡിൽ വിശദീകരിച്ചപ്പോൾ അംഗങ്ങൾ യോജിച്ചെന്നാണ് കണ്ടെത്തൽ.
ഇത് ക്രമക്കേടാണെന്നറിഞ്ഞിട്ടും 2അംഗങ്ങളും എതിർക്കാതെ അതിന് കൂട്ടുനിന്നു. ഇവർ എതിർത്തിരുന്നെങ്കിൽ അജൻഡ പാസാവുമായിരുന്നില്ല. കേസിൽ തന്ത്രിയടക്കം ഇതുവരെ 12പേർ അറസ്റ്റിലായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us