വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂർ

രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രക‍ൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു

author-image
shafeek cm
New Update
sasi taroor sham

ന്യൂഡൽഹി: എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. .

Advertisment

അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ ‘പ്രദേശിക വികസ പദ്ധതി മാർഗനി​ർദേശ’മനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദാരമായി ധനസഹായം നൽകാൻ പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യം കണ്ടതിൽ ഏറ്റവും വലിയ പ്രക‍ൃതിദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ സംഭവിച്ചതെന്ന് സൈന്യത്തിന്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. ഇത്രയും ദൂരത്തിലും വ്യാപ്തിയിലും വലിയ അളവിൽ പ്രദേശങ്ങൾ മണ്ണിനടിയിലാകുന്നത് ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലടക്കം രക്ഷാപ്രവർത്തനം നടത്തിയിട്ടുള്ള സംഘം, ഇത്രയും വ്യാപ്തിയിൽ മൂന്ന് വലിയ പ്രദേശങ്ങൾ (പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല) പ്രകൃതിദുരന്തത്തിന് ഇരയായതും ഇത്രയും മനുഷ്യർ മരണപ്പെടുന്നതും ആദ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

ദുരന്തമുണ്ടായി ആദ്യദിനം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനവുമായി സജീവമാണ് സൈന്യം. അഞ്ഞൂറോളം സൈനികർ വിവിധ മേഖലകളിലായി ദുരിതബാധിത മേഖലയിലുണ്ട്. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡി.എസ്‌.സി.) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും ഇവിടെയുണ്ട്‌. രക്ഷാപ്രവർത്തനം അവസാനിക്കുന്നതുവരെ സൈന്യം ഇവിടെ തുടരും.

Advertisment