Advertisment

വാക്കേറ്റം, സംഘര്‍ഷം; ഒടുവില്‍ മൂന്നര മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം എസ്എടി ആശുപത്രിയിലെ വൈദ്യുതി പുനഃസ്ഥാപിച്ചു; വൈദ്യുതി തടസ്സം കെഎസ്‌ഇബി സപ്ലൈ തകരാർ കൊണ്ടല്ലെന്ന് വിശദീകരിച്ച്‌ കെഎസ്‌ഇബി

എസ്‌എടി ആശുപത്രിയിൽ 3 മണിക്കൂറിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു

New Update
kseb mUntitled.jpg

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ 3 മണിക്കൂറിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. താൽക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി തകരാറിലായത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Advertisment

രോഗികളുടെ കൂട്ടിയിരിപ്പുകാരാണ് ആശുപത്രിയിൽ പ്രതിഷേധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാരും പൊലീസും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ സമഗ്ര സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി.വൈദ്യുതി തടസ്സം കെഎസ്ഇബി സപ്ലൈ തകരാർ കൊണ്ടല്ലെന്ന് കെഎസ്ഇബി  വിശദീകരിച്ചു.  എസ്‌എടിയുടെ എച്ച്ടി കണക്ഷൻ ലൈവാണ്. 

പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് വേണ്ട സഹായ സന്നദ്ധതയുമായി കെഎസ്‌ഇബി സബ് എഞ്ചിനിയറുടെ നേതൃത്വത്തിൽ ടീം ഫീൽഡിൽ ഉണ്ട്. മറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

Advertisment