New Update
/sathyam/media/media_files/hKiBTe6GZgKaFgagA6kL.jpg)
തിരുവനന്തപുരം: കേരളത്തിലെ വിവിധയിടങ്ങളില്‍ കടലാക്രണത്തിന് കാരണമായത് 'കള്ളക്കടല്‍' എന്ന പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി. അപ്രതീക്ഷിതമായുണ്ടാകുന്ന വേലിയേറ്റത്തെയാണ് ഇങ്ങനെ വിളിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് സമുദ്രോപരിതലത്തില്‍ ശക്തമായ തിരമാലകളുണ്ടാകുന്ന പ്രതിഭാസമാണിത്.
Advertisment
അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഈ പ്രതിഭാസത്തിന് ഇത്തരത്തില്‍ പേരുവന്നത്. സുനാമിയുമായി സമാനതകളുണ്ടെങ്കിലും, അത്രത്തോളം ഭീകരമല്ല. എന്നാല്‍ നിസാരമായി കാണാനുമാകില്ലത്രേ. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്.
'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അടുത്ത രണ്ടു ദിവസം കൂടി 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നാണ് മുന്നറിയിപ്പ്.