/sathyam/media/media_files/2024/11/23/eXNVKffztLtF69g6sfSo.jpg)
തിരുവനന്തപുരം: നിയമസഭയിലെത്തിയതിന് പിന്നാലെ തന്റെ സ്വന്തം മണ്ഡലമായ പാലക്കാട് സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്ന് ഡിവൈഎഫ്ഐയും ബിജെപിയും ഒപുപോലെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്.
അതേസമയം പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചതെന്നും പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
സസ്പെൻഷൻ കാലാവധിയിലുള്ള ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് അറിയാമെന്നും ഒരു നേതാവിനെയും കാണാൻ വ്യക്തിപരമായി ശ്രമിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. ആരോപണം വന്ന ദിവസം വിശദമായി മാധ്യമങ്ങളെ കണ്ട ആളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
എന്നാൽ ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ കൃത്യമായ മറുപടി നൽകിയില്ല. അന്വേഷണം നടക്കുകയാണെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരാണ് അന്വേഷിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.