/sathyam/media/media_files/2025/11/12/bjp-2025-11-12-19-35-52.jpg)
തിരുവനന്തപുരം: കേരള സർവകലാശാലയിലുണ്ടായ കയ്യാങ്കളിക്ക് പിന്നാലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതിയുമായി ബിജെപി സെനറ്റ് അംഗങ്ങൾ.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സെനറ്റ് അംഗങ്ങളായ ടി ജി വിനോദ് കുമാർ, പി എസ് ഗോപകുമാർ എന്നിവരാണ് തിരുവനന്തപുരം കന്റോൺമെന്റ് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്.
കൊന്നു കളയുമെന്നും വലിച്ചുകീറി ഭിത്തിയിലൊട്ടിക്കുമെന്നും എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
ജില്ലാ സെക്രട്ടറി നന്ദനും സംഘവും ഇടിക്കാൻ കയ്യോങ്ങിയെന്നും പരാതിക്കാർ ആരോപിച്ചു.
മാധ്യമങ്ങളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. കേരള സർവകലാശാലയിൽ പി എച്ച് ഡി വിദ്യാർത്ഥിയെ സംസ്‌കൃതം വകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സംഘർഷത്തിന് ആധാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us