ഇനി സൂക്ഷിച്ച് നടന്നാൽ മതി,  മൂക്കിന്റെ പാലമെ ഇപ്പോൾ പോയുള്ളൂ, ഷാഫി എംപിയായത് നാടിന്റെ കഷ്ടകാലം : ഷാഫി പറമ്പിലിന് എതിരെ ഭീഷണിയുമായി  ഇ.പി ജയരാജൻ

ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇപി ജയരാജൻ

New Update
jayarajan

കണ്ണൂർ:  ഷാഫി പറമ്പിലിൽ എംപിയ്ക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജയൻ. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമെ ഇപ്പോൾ പോയുള്ളൂ എന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.

Advertisment

SHAFI

ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ്‌ ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇപി ജയരാജൻ വിമർശിച്ചു

അതേസമയം, ഷാഫി പറമ്പിലിന് പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.

മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പോലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

Advertisment