New Update
/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം പിയെ മർദ്ദിച്ചതിൽ ശക്തമായ പ്രതിഷേധവുമായി കോൺ​ഗ്രസ്. കുറച്ചു നാളുകളായി ഷാഫിയെ സിപിഎം വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
Advertisment
ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ലെന്നും, യൂണിഫോമിട്ട് ഏമാന്മാരെ സുഖിപ്പിക്കാൻ വേണ്ടി എംപിയ്ക്ക് നേരെ കുതിരകയറിയാൽ നിങ്ങളെ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം രോഷത്തോടെ പറഞ്ഞു .
ഇത് കേരളമാണ്, സിപിഎമ്മിന്റെ അവസാനഭാരണമാണിതെന്നും പൊലീസുകാരുടെ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.