'മോദിയെ പ്രശംസിച്ചിട്ടില്ല; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരുമുണ്ട്' ഒപ്പമുണ്ടെന്ന് ശശി തരൂര്‍

എംഎല്‍എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തരൂര്‍ പറഞ്ഞു.

New Update
Shashi Tharoor among 7 MPs to brief nations on India-Pakistan conflict

കല്‍പ്പറ്റ: ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ള പലരും ഉണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 

Advertisment

എംഎല്‍എമാര്‍ എല്ലാകൂടിയാകും മുഖ്യമന്ത്രിയാരാകുമെന്ന കാര്യം തീരുമാനിക്കുകയെന്നും തരൂര്‍ പറഞ്ഞു. 

വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃ ക്യാംപിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. 

പാര്‍ട്ടി ലൈനില്‍ നിന്ന് താന്‍ ഒരിക്കലും അകന്നുപോയിട്ടില്ലെന്നും മോദിയെ പുകഴ്ത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.

Advertisment