തഞ്ചപ്പെട്ട് തരൂർ. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ തരൂർ തൃപ്തൻ. മഞ്ഞുരുകിയത് രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ. അസാധാരണ കൂടിക്കാഴ്ച്ചയിൽ രാഹുലിനൊപ്പം ഖാർഗെയും.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ്രപതിനിധി സംഘത്തെ തരൂർ നയിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾ തുടക്കമിട്ടിരുന്നു

New Update
shashi tharoor rahul gandhi

ന്യൂഡൽഹി : ശശി തരൂർ വീണ്ടും കോൺഗ്രസിൽ സജീവമാകുന്നു. ഇന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ താൻ പൂർണ്ണ തൃപ്തനാണെന്ന സന്ദേശമാണ് അദ്ദേഹം പുറത്ത് വിടുന്നത്. 

Advertisment

shashi tharoor

അസാധാരണമായി നീണ്ട് നിന്ന കൂടിക്കാഴ്ച്ചയിൽ സംസ്ഥാന രാഷ്ട്രീയത്തിന് പുറമേ ദേശീയ രാഷ്ട്രീയവും ചർച്ചയായെന്നാണ് അണിയറ വർത്തമാനങ്ങൾ.

പാർട്ടിയുടെ നിലവിലെ നയസമീപനങ്ങളോടുള്ള അതൃപ്തി തരൂർ കൂടിക്കാഴ്ച്ചയിൽ തുറന്ന് പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. 

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

പാർട്ടിയുടെ സംഘടനാ സംവിധാനം സംബന്ധിച്ചും ചില സാഹചര്യങ്ങളിൽ എടുക്കേണ്ട് നയനിലപാടുകളെ സംബന്ധിച്ചും തരൂർ കൂടിക്കാഴ്ച്ചയിൽ വിശദീകരിച്ചതായാണ് സൂചന. 

സംസ്ഥാന രാഷ്ട്രീയത്തിലെ ചില ഗതിവിഗതികളും ചർച്ചയായെന്നും പറയപ്പെടുന്നു.

രാഹുലും ഖാർഗെയും തരൂരിന്റെ വിശദീകരണത്തിൽ പൂർണ്ണ തൃപ്തരാണെന്നും വിലയിരുത്തപ്പെടുന്നു. 

Mallikarjun Kharge and Rahul Gandhi

കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് ഒരു വ്യവസായിയുടെ മധ്യസ്ഥതയിൽ സി.പി.എമ്മുമായി ചർച്ച നടത്തിശയന്ന വാർത്തയും അദ്ദേഹം പൂർണ്ണമായി നിരാകരിച്ചു.

ഇത്തരത്തിൽ ഒരു നീക്കവും നടന്നിട്ടില്ലെന്ന് മുമ്പ് തന്നെ സത്യം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത് ശരിവെച്ചായിരുന്നു തരൂരിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ്രപതിനിധി സംഘത്തെ തരൂർ നയിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾ തുടക്കമിട്ടിരുന്നു.

tharoor

 തരൂർ കോൺഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം പോകും എന്ന തരത്തിലായിരുന്നു വാർത്തകൾ ഉരിത്തിരിഞ്ഞത്.

അതിന് പുറമേ പല ലേഖനങ്ങളിലും അദ്ദേഹം നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണച്ച് രംഗത്തു വന്നിരുന്നു. 

ഇതോടെ അദ്ദേഹം ബി.ജെ.പിയിൽ ചേക്കേറുമെന്ന വിലയിരുത്തലും ദേശീയ രാഷ്ട്രീയത്തിൽ ഉരിത്തിരിഞ്ഞിരുന്നു. എന്നാൽ പിന്നീട് കൂടുതൽ നടപടികളിലേക്ക് പോകാതെ കോൺഗ്രസിനോടൊപ്പം അദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ രാഹുൽ എറണാകുളത്ത് എത്തിയപ്പോൾ സ്‌റ്റേജിലുണ്ടായിരുന്ന തരൂരിനെ അവഗണിച്ചിരുന്നു. അതേത്തുടർന്ന് തരൂർ അതൃപ്തിയിലായിരുന്നു. 

rahul gandhi

പിന്നീട് ഹൈക്കമാന്റ് ഡൽഹിയിൽ വിളിച്ച യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. തുടർന്നാണ് സി.പി.എമ്മുമായി തരൂർ അടുക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ സൃഷ്ടിക്കപ്പെട്ടത്. 

സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ നിഷേധിച്ചിരുന്നില്ല.

 ഇടത് നിലപാടിനോട് യോജിപ്പുള്ള ആർക്കും വരാമെന്നായിരുന്നു കൺവീനറുടെ പ്രതികരണം. എന്നാൽ നിലവിൽ ഇത് പൂർണ്ണമായും തള്ളിയാണ് തരൂർ രംഗത്ത് വന്നിട്ടുള്ളത്.

Advertisment