കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖ് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനുശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.