നേ​മം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത് ശരിയല്ല, സീ​റ്റ് നി​ര്‍​ണ​യ​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി​യി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടില്ല​ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ

നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബി​ജെ​പി​യു​മാ​യി മ​ത്സ​രം ഭ​യ​ന്ന് ഇ​ട​ത് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പി​ൻ​മാ​റു​ന്നു​വെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

New Update
govindan

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. 

Advertisment

നേ​മം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍.

നേ​മ​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്നും ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

സീ​റ്റ് നി​ര്‍​ണ​യ​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി​യി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Advertisment