ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/Gn9m6kQPkPeuZl1e07ng.jpg)
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ശോഭയ്ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കുന്നത് നേതൃത്വത്തിന്റെ പരിഗണനയിലാണ്. ആലപ്പുഴയിൽ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ശോഭ നേടിയിരുന്നു.
Advertisment
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍, ശോഭയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കുമെന്നും അഭ്യൂഹമുണ്ട്. ശോഭ ഇന്ന് രാത്രി ഡല്‍ഹിയിലെത്തും.