ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/GfMv5D1yjJglPAVrvRTo.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയില്‍ ശോഭനയും പങ്കെടുക്കും.
Advertisment
രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമോയെന്ന ചോദ്യം നിഷേധിക്കാതെയായിരുന്നു പ്രതികരണം.
പ്രസംഗിക്കാനും നന്നായി സംസാരിക്കാനും ആദ്യം മലയാളം ശരിക്കൊന്ന് പഠിക്കട്ടെയെന്നും ബാക്കിയെല്ലാം പിന്നീടെന്നും ഇപ്പോള്‍ തന്‍റെ കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും നടി ശോഭന പറഞ്ഞു.