New Update
/sathyam/media/media_files/2025/01/22/fqS2r9I2cB8GEuyYPqhS.jpg)
തൃശൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്‍റായി തൗഫീഖ് മമ്പാടിനെയും ജനറൽ സെക്രട്ടറിയായി ടി. ഇസ്മായിലിനെയും തെരഞ്ഞെടുത്തു..
Advertisment
ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്.
അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയ തൗഫീഖ് മമ്പാട് നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് .
കോഴിക്കോട് വേളം സ്വദേശിയാണ് ടി. ഇസ്മായില്‍. പെരുമ്പിലാവ് അൻസാർ കാംപസിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി.