New Update
/sathyam/media/media_files/xGtyKUmyrJb5HwDLqySU.jpg)
തിരുവനന്തപുരം: സിനിമാ ചിത്രീകരണങ്ങള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാകണമെന്ന് വനിതാ കമ്മീഷന്‍. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് കമ്മീഷന്‍ ഇക്കാര്യം ഉന്നയിച്ചത്.
Advertisment
മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ളതാകണം റോളുകള്‍. സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലന ക്ലാസുകൾ നിർബന്ധമായും നടത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.