ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/media_files/yxdjHN8xiVSUlEwr8KTD.jpg)
തിരുവനന്തപുരം:സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം ഇന്നലെ രാത്രിയോടെയാണ് ടിക്കറ്റെടുത്തത്.
Advertisment
ആലക്കോട് ശ്രീ രാജരാജേശ്വര ഏജന്‍സിയാണ് ടിക്കറ്റ് വിറ്റത്. SC308797 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. രണ്ടാം സമ്മാനം SA 177547 (എറണാകുളം) എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. SA 308797 SB 308797 SD 308797 SE 308797 SG 308797 എന്നീ നമ്പരുകൾക്കാണ് സമാശ്വാസ സമ്മാനം ലഭിച്ചത്.