/sathyam/media/media_files/rxRQKAW1qv2oDeZ51aX5.jpg)
ന്യൂഡല്‍ഹി: കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. രാത്രി 9.10-ഓടെയായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ.
തൃശൂരില്‍ 74686 വോട്ടുകള്‍ക്കാണ് അദ്ദേഹം ഉജ്ജ്വല വിജയം നേടിയത്. മികച്ച വിജയത്തിന് പിന്നാലെ അദ്ദേഹം കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം കേന്ദ്രസഹമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
#WATCH | BJP leader Suresh Gopi sworn-in as Union Minister in the Prime Minister Narendra Modi-led NDA government pic.twitter.com/sH98GFSbW5
— ANI (@ANI) June 9, 2024
സിനിമയുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലം കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചതായി നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതാണോ അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കാത്തതിന്റെ കാരണമെന്നും വ്യക്തമല്ല. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച ആദ്യത്തെ ബിജെപിയംഗമാണ് സുരേഷ് ഗോപി. നേരത്തെ അദ്ദേഹം രാജ്യസഭയില്‍ എംപിയായിരുന്നു.