New Update
/sathyam/media/media_files/9qhx61u5urSFckVN3uox.jpg)
തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി. രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
Advertisment
മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫിസ് അറിയിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സുരക്ഷ കൂട്ടാൻ കേന്ദ്രം നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസും സംഭവത്തില്‍ അന്വേഷണം തുടങ്ങി.