New Update
/sathyam/media/media_files/9qhx61u5urSFckVN3uox.jpg)
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ അലങ്കോലമായ ദിവസം നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. സുരേഷ് ഗോപി ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് സിപിഐ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
Advertisment
തൃശൂര്‍ സിറ്റി പൊലീസാണ് അന്വേഷണം നടത്തുന്നത്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷാണ് പരാതി നല്‍കിയത്. സുമേഷിന്റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടക്കുന്നുണ്ട്.