ചേലക്കര: ആംബുലൻസിൽ പൂരനഗരിയിൽ പോയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സുരേഷ് ഗോപി സര്‍ക്കാരിനെ വെല്ലുവിളിച്ചു. ചേലക്കരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ താനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലൻസിൽ തന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. 'ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ' എന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു.