Advertisment

മികച്ച വിജയം നേടിയിട്ടും സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയില്ല, സ്വതന്ത്ര ചുമതലയുമില്ല ! സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍

തൃശൂരില്‍ മികച്ച വിജയം നേടിയിട്ടും സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയില്ല. സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുടെ കൂട്ടത്തിലും സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
suresh gopi george kurian

ന്യൂഡല്‍ഹി: തൃശൂരില്‍ മികച്ച വിജയം നേടിയിട്ടും സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയില്ല. സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുടെ കൂട്ടത്തിലും സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇതോടെ കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍ മാത്രമാകുമെന്ന് ഉറപ്പായി.

Advertisment

സിനിമയുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലം കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചതായി നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതാണോ അദ്ദേഹത്തിന് കാബിനറ്റ് പദവി നല്‍കാത്തതിന്റെ കാരണമെന്നും വ്യക്തമല്ല. നിലവില്‍ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും സത്യപ്രതിജ്ഞ നീളുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതോടെ സുരേഷ് ഗോപി കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, അപ്രതീക്ഷിതമായാണ് ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയാകുന്നത്.

Advertisment