എന്താണ് ജോലിയെന്ന് ഇനി അറിയണം; കേരളത്തിലേക്ക് എയിംസ് എത്തിക്കുക ആദ്യ പരിഗണന: സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിച്ച് സുരേഷ് ഗോപി

കേരളത്തിലേക്ക് എയിംസ് എത്തിക്കുന്ന എന്നതിനാണ് മന്ത്രിയെന്ന നിലയിലുള്ള ആദ്യ പരിഗണനയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

New Update
36363636

ന്യൂഡല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കുന്ന എന്നതിനാണ് മന്ത്രിയെന്ന നിലയിലുള്ള ആദ്യ പരിഗണനയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

''എന്താണ് ജോലിയെന്ന് ഇനി അറിയണം. അതിനുശേഷം എനിക്കെന്താണ് ചെയ്യാന്‍ പറ്റുക എന്നറിയണം. വകുപ്പ് ഏതാണെന്ന് ഐഡിയയില്ല. എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടുമെന്നാണ് പ്രതീക്ഷ. എയിംസാണ് ആദ്യ ഉദ്ദേശ്യം'', സുരേഷ് ഗോപി പറഞ്ഞു.