Advertisment

നന്ദി, മരിക്കാതെ തിരികെ എത്തിയതിന്; ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിന്; കള്ളക്കേസിൽ തളരാതെ നിന്നതിന് ! അലൻ ഷുഹൈബിന് താഹയുടെ കുറിപ്പ്‌

ക്യാമ്പസിൽമർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിന്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും അലൻ ഷുഹൈബിന് നന്ദി കുറിപ്പുമായി താഹാ ഫസൽ

New Update
taha allen

കോഴിക്കോട്: ക്യാമ്പസിൽമർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിന്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും അലൻ ഷുഹൈബിന് നന്ദി കുറിപ്പുമായി താഹാ ഫസൽ. കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനും മരിക്കാതെ തിരിച്ചെത്തിയതിനും നന്ദിയെന്നും താഹ കുറിച്ചു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. 

"പ്രിയപ്പെട്ട അലൻ

നന്ദി

മരിക്കാതെ തിരികെ എത്തിയതിന്

കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിന്

ക്യാമ്പസിൽ മർദനമേൽക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലയുറപ്പിച്ചതിന്

അതിന്‍റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിന്"- എന്നാണ് താഹയുടെ കുറിപ്പ്

പാലയാട് ക്യാമ്പസിൽ വിദ്യാർഥിയായിരുന്ന അലൻ ഷുഹൈബിനെതിരേ നേരത്തെ റാഗിങ് പരാതിയുമായി എസ്.എഫ്.ഐ. രംഗത്തെത്തിയിരുന്നു.  എന്നാൽ പരാതി വ്യാജമാണെന്ന് ആന്‍റി റാഗിങ് കമ്മറ്റി റിപ്പോർട്ട് നൽകി. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമെന്നായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട്.

Advertisment