/sathyam/media/media_files/2026/02/13/img28-2026-02-13-00-48-45.png)
തിരുവനന്തപുരം : വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് കേരളത്തിൽ പോലും തൊഴിലാളികൾ തിരസ്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. 2015 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ നീണ്ട 9 വർഷം ചർച്ച ചെയ്തതിനു ശേഷമാണ് പാർലിമെൻ്റിൽ അവതരിപ്പിച്ചത്.
ചർച്ചകളെല്ലാം ബഹിഷ്കരിച്ച് തൊഴിലാളികൾക്ക് അനുകൂലമായി ഒരു വാക്ക് പോലും ബന്ധപെട്ട കമ്മിറ്റികൾക്ക് മുൻപാകെ പറയാതെ പൊതു ഇടങ്ങളിൽ മാത്രം എതിർക്കുന്ന നിലപാടാണ് രാഷ്ട്രീയ ട്രേഡ് യൂണിയനുകൾ കൈകൊണ്ടത്.
മാത്രമല്ല കേരള സർക്കാർ കേരളത്തിലെ ട്രേഡ് യൂണിയനുകളെ എല്ലാം അവഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാറിന് അനുകൂലമായി ചട്ടങ്ങൾ രൂപീകരിച്ച് കേന്ദ്രത്തിന് നൽകുകയും ചെയ്തു.
ഈ ഇരട്ടതാപ്പ് മനസ്സിലാക്കിയാണ് തൊഴിലാളികൾ ദേശീയ പണിമുടക്കിൽ നിന്ന് പിൻവാങ്ങിയത് എന്ന് ബി.എം.എസ് ജനറൽസെക്രട്ടറി ജി.കെ അജിത് അറിയിച്ചു .
പോസ്റ്റൽ മേഖലയിലെ ഏറ്റവും വലിയ ഇടതു പക്ഷ സംഘടനയായ എൻപിഇഎഫ് പണിമുടക്കിൽ പങ്കെടുക്കുന്നില്ല എന്ന് കാണിച്ച് ഡയറക്ടർ ജനറൽ ഡിപാർട്ട്മെന്റ് ഒഫ് പോസ്റ്റിന് രേഖാമൂലം കത്ത് നൽകുകയുണ്ടായി.
മാത്രമല്ല കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ യും , സർക്കാർ ജീവനക്കാരും പണിമുടക്കിൽ നിന്ന് വിട്ടു നിൽക്കുന്നതായാണ് കണ്ടത്.
തിരുവനന്തപുരം ബ്രഹ്മോസിൽ 90 ശതമാനം പേരും , കൊച്ചിൽ ഷിപ്യാർഡി ൽ 78 ശതമാനം പേരും , കൊച്ചി തുറമുഖത്ത് 88 % പേരും , പാലക്കാട് ഇൻട്രുമെൻ്റേഷനിൽ 85% പേരും , എഫ്സിആർഐ യിൽ82% പേരും, കഞ്ചിക്കോട് ബിഇഎംഎല്ലിൽ ഇടതുപക്ഷ ട്രേഡ് യൂണിയൻകൊടുത്ത പണിമുടക്ക് നോട്ടീസ് പിൻവലിച്ച് 100 ശതമാനം പേരും ജോലിയിൽ പ്രവേശിക്കുകയുണ്ടായി.
കൊച്ചി, പാലക്കാട് വ്യവസായ മേഖലകളിൽ ഭൂരിഭാഗം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചത് സമരം ചെയ്ത ട്രേഡ് യൂണിയനുകൾക്ക് തിരിച്ചടിയായി.
മാത്രമല്ല കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഭൂരിഭാഗം ഇടതുപക്ഷ യൂണിയനുകളും സമരനോട്ടീസ് നൽകാതെ ലീവ് അപേക്ഷിച്ചാണ് പണിമുടക്കിൽ പങ്കെടുത്തത്.
കെഎസ്ആർടിസി യിൽ പോലും 50% ലധികം പേർ ജോലി ഹാജാറായിരുന്നെങ്കിലും പോലീസ് സംരക്ഷണം ഇല്ലാതതിനാൽ സർവ്വീസ് നടത്താൻ കഴിഞ്ഞില്ല. പൊതുഗതാഗതവും, വ്യാപാര സ്ഥാപനങ്ങളും നിർബന്ധമായി തടഞ്ഞു ഭീതിപരത്തി ഭരണപക്ഷ ട്രേഡ് യൂണിയനുകൾ പോലിസിൻ്റെ സഹായത്തോടെ ഹർത്താൽ പ്രതീതി സൃഷ്ടിക്കാനായി എന്നത് മാത്രമാണ് പണിമുടക്ക് കൊണ്ട് നേട്ടമുണ്ടായത്.
നാമമാത്രമായ വ്യവസായ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാത്തതിനാൽ കോടി കണക്കിന് രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടമായത്. പൊതുവേ നഷ്ടത്തിലോടുന്നകെഎസ്ആർടിസി യുടെ നടുവൊടിക്കുകയാണ് ഭരണാനുകൂല സംഘടനകൾ ചെയ്തത്.
അഖിലേന്ത്യാ തലത്തിൻ പൊതുപണിമുടക്ക് ഒരു ചലനവും സൃഷ്ടിച്ചില്ല. ആയതിനാൽ കേരളത്തിൽ സർക്കാർ സ്പോർസർ ചെയ്ത പൊതുപണിമുടക്ക് തൊഴിലാളികൾ തള്ളി കളഞ്ഞതായി ബി.എം.എസ് വിലയിരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us