'വോട്ടർപട്ടികയിലെ വട്ടുകൾ'. തദ്ദേശത്തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിൽ ക്രമവിരുദ്ധ നടപടികളുടെ ഘോഷയാത്ര. ഒരു വീട്ടിലെ വോട്ടുകൾ വിവിധ വാർഡുകളിൽ. ഒരാൾക്ക് പലയിടത്ത് വോട്ട്. സ്വന്തം വാർഡിൽ നിന്നും എം.വിൻസെന്റ് എം.എൽ.എ പുറത്ത്. പട്ടികയിൽ നിന്ന് പുറത്തായി കൗൺസിലറുമാരും. മരണമടഞ്ഞവർ പട്ടികയിൽ. സർവ്വത്ര ആശയക്കുഴപ്പം. യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചേക്കും

ടൗൺ വാർഡിൽ ഉൾപ്പെടുന്ന വിൻസെന്റിന്റെ പേര് ഇടമനക്കുഴി വാർഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

author-image
വീണ
New Update
voters list

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെ ടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിക്കിയ വോട്ടർ പട്ടികയിൽ സർവ്വത്ര ആശയക്കുഴപ്പം.

Advertisment

കഴിഞ്ഞ തവണ വോട്ട് ചെയ്ത പലരും പുതിയ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന യാഥാർത്ഥ്യത്തിനൊപ്പം ഒരു വീട്ടിലെ കുടുംബാംഗങ്ങളെ വിവിധ വാർഡുകളിൽ ഉൾപ്പെടുത്തി കൂടിയാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ കരട് പട്ടിക പുറത്തിറക്കിയിട്ടുള്ളത്.

ഇതിന് പുറമേ മരിച്ചവർക്ക് പരലോകത്ത് നിന്നെത്തി വോട്ട് ചെയ്യാനുള്ള സൗകര്യവും കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.

നാല് വർഷം മുമ്പ് മരണപ്പെട്ട വോട്ടറുമാരുടെ പേരുകൾ പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 

കോർപ്പറേഷൻ, പഞ്ചായത്ത് പരിധികൾ വ്യത്യാസമില്ലാതെയാണ് ഇക്കാര്യങ്ങൾ വോട്ടർപട്ടകയിലുള്ളത്.

വീട്ടുകാർ അറിയാതെ അവരുടെ വീട്ടുനമ്പരിൽ പുതിയ വോട്ടറുമാരെ ഉൾപ്പെടുത്തിയതും ഇതേ വോട്ടർ പട്ടികയിൽ തന്നെയാണ്.

ചില വോട്ടറുമാർ അവർ സ്ഥിരതാമസമാക്കിയിട്ടുള്ള വാർഡുകളിൽ നിന്നും പുറത്താവുകയും മറ്റ് വാർഡുകളിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്.

വ്യാപക ക്രമക്കേടാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. എറണാകുളത്ത് ഒട്ടേറെ വോട്ടറുമാരുടെ വീട്ടുനമ്പരിന്റെ സ്ഥാനത്ത് '0', '00' എന്നാണ് ചേർത്തിട്ടുള്ളത്.

അതുകൊണ്ട് തന്നെ വീടുകൾ കണ്ട് പിടിക്കാനാവില്ല. കോഴിക്കോട് ജില്ലയിൽ കൗൺസിലറുമാർ തന്നെ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. 

ചിലയിടങ്ങളിൽ ഒരേ വ്യക്തിക്ക് ഒന്നിലധികം ഇടങ്ങളിൽ വോട്ടുണ്ട്. ഒരേ തിരിച്ചറിയൽ കാർഡ് നമ്പരിൽ ഒന്നിലധികം പേർക്ക് വോട്ടുള്ളതും കണ്ടെത്തിയിട്ടുണ്ട്.

സ്വന്തം വാർഡിലെ വോട്ടർ പട്ടികയിൽ നിന്നും സംസ്ഥാനത്തെ എം.എൽ.എ ഈ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ സ്വന്തം വാർഡിൽ നിന്നും പുറത്തായിട്ടുണ്ട്.

കോവളം എം.എൽ.എ എം.വിൻസെന്റ്, ഭാര്യ മേരി ശുഭ എന്നിവരുടെ പേരുകളാണ് ബാലരാമപുരം പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ തെറ്റായി ഉൾപ്പെട്ടിരിക്കുകയാണ്.

ടൗൺ വാർഡിൽ ഉൾപ്പെടുന്ന വിൻസെന്റിന്റെ പേര് ഇടമനക്കുഴി വാർഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

എന്നാൽ സഹോദരനായ വിൻസെന്റ് -ഡി- പോളിന്റെ പേരി ടൗൺ വാർഡിൽ തന്നെ ഉൾപ്പെട്ടിട്ടുമുണ്ട്. ഇവർ അടഒത്തടുത്ത വീടുകളിലാണ് താമസിക്കുന്നതും. 

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർക്കെതിരെ യു.ഡി.എഫ് ഹൈക്കോടതിയെ സമീപിക്കാൻ ആലോചനയുണ്ട്.

നിർണ്ണായകമായ തദ്ദേശത്തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഒട്ടേറെ ക്രമക്കേടുകൾ ഇത്തരത്തിൽ കടന്നു കൂടിയത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ഭാഗമാണോയെന്നും സംശയിക്കപ്പെടുന്നു.

 ഇതിന് പന്നിൽ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾക്ക് പങ്കുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ചില രപദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അവർ ത്മിൽ എന്തെങ്കിലും ഗൂഡാലോചന ഇക്കാര്യത്തിൽ നടന്നിട്ടുണ്ടോയെന്നും വ്യക്തമല്ല.

തദ്ദേശത്തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മേൽക്കൈ ഇല്ലാതാക്കാനുള്ള എൽ.ഡി.എഫ് തന്ത്രത്തിന്റെ ഭാഗമായി അട്ടമറി മന:പൂർവ്വം സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണവും പലയിടത്തും ഉയർന്നിട്ടുണ്ട്.

Advertisment