കാറിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കമെന്നു സൂചന ! ഞെട്ടിക്കുന്ന സംഭവം നടന്നത്‌ തിരുവനന്തപുരത്ത്

കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം.  ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
adithyan neyatnikara

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.  ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 7.30ഓടെയാണ്‌ സംഭവം.

Advertisment

കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണു പൊലീസ് നിഗമനം.  ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദിത്യന്‍. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.