എഡിജിപി മാത്രമല്ല, കേരളത്തിലെ മാനവും മര്യാദയുള്ള ഒരാള്‍ പോലും ആര്‍എസ്എസുമായിട്ട് ചങ്ങാത്തം പാടില്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം; നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെങ്കില്‍ അന്വേഷണത്തില്‍ പുറത്തുവരട്ടെ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങില്ലെന്ന് തോമസ് ഐസക്ക്‌

സിപിഎമ്മിന്റെ രാജ്യത്തെ ഒന്നാം നമ്പര്‍ ശത്രു ബിജെപി ആണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്ക്

New Update
Dr.T.M Thomas Isaac

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യത്തെ ഒന്നാം നമ്പര്‍ ശത്രു ബിജെപി ആണെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്ക്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എഡിജിപി മാത്രമല്ല, ഈ കേരളത്തിലെ മാനവും മര്യാദയുള്ള ഒരാള്‍ പോലും ആര്‍എസ്എസുമായിട്ട് ചങ്ങാത്തം പാടില്ലെന്നാണ് അഭിപ്രായമെന്നും തോമസ് ഐസക്ക് പറഞ്ഞു.

Advertisment

''ഞങ്ങളും അവരുമായിട്ടുള്ള രാഷ്ട്രീയ ബന്ധം അങ്ങനെയാണ്. പക്ഷേ, വ്യക്തികളാണ് അവരെയൊക്കെ നമുക്ക് നിയന്ത്രിക്കാന്‍ പറ്റില്ല. എന്നാല്‍ നിയമവിരുദ്ധമായിട്ടോ, ചട്ടവിരുദ്ധമായിട്ടോ എന്തെങ്കിലും ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ  അന്വേഷണത്തോടെ പുറത്തുവരട്ടെ. അപ്പോള്‍ പാര്‍ട്ടി നിലപാട് പറയും''-തോമസ് ഐസക്ക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഇത് ഉപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ ചിലര്‍ക്കൊക്കെ താല്‍പര്യമുണ്ട്. അതിനൊന്നും വഴങ്ങാനായിട്ട് തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment