ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയറാകും.തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്

കെപിസിസി സെക്രട്ടറി എ പ്രസാദ് ഡെപ്യൂട്ടി മേയറാകും. സിവിൽസ്റ്റേഷൻ ഡിവിഷൻ കൗൺസിലറാണ് പ്രസാദ്.

New Update
NIJI

തൃശൂർ: ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. 

Advertisment

തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. 

പാർട്ടിയുടെയും കൗൺസിലർമാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് ടാജറ്റ് വ്യക്തമാക്കി.

കെപിസിസി സെക്രട്ടറി എ പ്രസാദ് ഡെപ്യൂട്ടി മേയറാകും. സിവിൽസ്റ്റേഷൻ ഡിവിഷൻ കൗൺസിലറാണ് പ്രസാദ്. 

നാളെയാണ് തൃശൂർ മേയർ തെരഞ്ഞെടുപ്പ്. 19 വനിതാ കൗൺസിലർമാരിൽ ആറുപേരുടെ പേരാണ് ആദ്യം മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്.

 റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച് നാലാം തവണയും കൗൺസിലിൽ എത്തിയ ലാലി ജയിംസ്, മുൻ ഡെപ്യൂട്ടി മേയർ കൂടിയായ അഡ്വക്കേറ്റ് സുബി ബാബു, ഡോ. നിജി ജസ്റ്റിൻ എന്നിവരുടെ പേരാണ് അവസാന റൗണ്ട് ചർച്ചയിൽ ഉണ്ടായിരുന്നത്.

10 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് മേയർ വിഷയത്തിൽ തൃശൂരിൽ പൊട്ടിത്തെറി ഇല്ലാതിരിക്കാൻ ജില്ലാ നേതൃത്വം എല്ലാ പരിശ്രമവും നടത്തിയിരുന്നു. 

വിവാദ പ്രസ്താവനകളും മാധ്യമ ചർച്ചകളും ഒഴിവാക്കുന്നതിലും നേതൃത്വം ജാഗ്രത പുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ കൊച്ചിയിലേതു പോലെ വിവാദങ്ങളുണ്ടായില്ല.

Advertisment