പൂരം കലക്കല്‍; എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന്‌ സര്‍ക്കാര്‍; രഹസ്യസ്വഭാവമുള്ള രേഖയെന്ന് വിശദീകരണം

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍

New Update
mr ajith kumar 1

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍.

Advertisment

റിപ്പോർട്ട് രഹസ്യരേഖയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. വിവിധ മാധ്യമങ്ങള്‍ നല്‍കിയ വിവരാവകാശ രേഖയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐ നേതാവ്‌ വി.എസ്. സുനില്‍ കുമാറും ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ട്. 

Advertisment