/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് മൂന്ന് സീറ്റുകളിൽ മത്സരിക്കും. തിരുവനന്തപുരം, ആലപ്പുഴ ജില്ലാ പഞ്ചായത്തുകളിലും, എറണാകുളം എലൂർ മുനിസിപ്പാലിറ്റിയിലുമാണ് മത്സരിക്കുക.
ആറ് സീറ്റ് ആവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. അമയ പ്രസാദ്, രാഗ രഞ്ജിനി, അരുണിമ എം കുറുപ്പ് എന്നിവർ മത്സരിക്കും.
തിരുവനന്തപുരം, ആലപ്പുഴ ജില്ലാ പഞ്ചായത്തുകളിലും എറണാകുളം എലൂർ മുനിസിപ്പാലിറ്റിയിലും സ്ഥാനാർഥികൾ നിൽക്കും.
സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ആറ് സീറ്റുകളായിരുന്നു ട്രാൻസ്ജെൻഡർ കോൺ​ഗ്രസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഈ ആവശ്യം അം​ഗീകരിക്കാൻ നേതൃത്വം തയാറായില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് ആവശ്യപ്പെട്ടെങ്കിലും കെപിസിസി നേതൃത്വം അതിന് തയാറായിട്ടില്ല.
പകരം ജില്ലാ പഞ്ചായത്തിലേക്ക് ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ അമേയ പ്രസാദ് മത്സരിക്കുക.
ഏലൂർ മുൻസിപ്പാലിറ്റിയിലെ ഒരു വാർഡിൽ രാഗ രഞ്ജിനി മത്സരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്കാണ് ട്രാൻസ്‌ജെൻഡർ കോൺഗ്രസിന്റെ രക്ഷാധികാരി അരുണിമ എം കുറുപ്പ് മത്സരിക്കുക.
നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മത്സരിച്ചിരുന്നു.
പക്ഷേ അതൊരു മുഖ്യധാരാ പാർട്ടിക്ക് വേണ്ടി ആയിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പോലെ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനം ഒരു അവസരം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നൽകുമ്പോൾ അത് തികഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു എന്നുള്ളതാണ് ട്രാൻസ്ജെൻഡർ വിഭാഗം വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us