ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/RT3H1F1wCUY8oZVWwXmY.jpg)
തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ഒഡീഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമികവിവരങ്ങള്‍ പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി. ട്രെയിനില്‍നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കില്‍വന്ന മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. ഇതാണ് കാലുകള്‍ അറ്റുപോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Advertisment
ദേഹത്ത് ആഴത്തിലുള്ള ഒന്‍പത് മുറിവുകളുണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിനോദിന്റെ മൃതദേഹം തൃശൂരിൽനിന്നു കൊച്ചിയിലേക്കു കൊണ്ടുപോയി. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.