തിരുവനന്തപുരം: കേരളത്തിലെ സർക്കാർ സർവീസിൽ ഒരാൾ മാത്രം സർവീസിലുള്ള 10 ജാതി വിഭാഗങ്ങൾ കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് ! പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മിഷൻ്റെ കണക്കു പ്രകാരം പട്ടികജാതി വിഭാഗങ്ങളിൽ പെട്ട ജാതി വിഭാഗങ്ങളായ ചണ്ഡാല, അജില, രണിയാർ വിഭാഗങ്ങളിൽ പെട്ട ഓരോരുത്തർ മാത്രമാണ് സർക്കാർ സർവീസിലുള്ളത്.
അതേ അവസ്ഥയാണ് മുന്നാക്ക വിഭാഗങ്ങളിൽ പെട്ട കൊടിഗർ, ചോർത്തപണിക്കർ ജാതികൾക്കുമുള്ളത്. ഈ വിഭാഗങ്ങളിലെ ഓരോരുത്തർ വീതമാണ് സർക്കാർ സർവീസിലുള്ളത്. 52 ജാതികളിൽ പെട്ടവരിൽ സർക്കാർ സർവീസിൽ ഉള്ളത് ഒൻപതിൽ താഴെ ആളുകളാണ്. ആകെ 237 ജാതികളിൽ പെട്ടവരാണ് സർക്കാർ സർവീസിലുണ്ട്.
ഈഴവരും നായരുമാണ് സർക്കാർ സർവീസിൽ ഏറ്റവും കൂടുതലായി ഉള്ളതെന്ന് സത്യം ഓൺലൈൻ കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്തിരുന്നു. നിയമസഭയിൽ ചോദ്യത്തിനു മറുപടി നൽകാനാണ് കമ്മീഷനെക്കൊണ്ട് കണക്ക് ശേഖരിപ്പിച്ചത്. സർക്കാർ, അർധ സർക്കാർ, പൊതുമേഖല എന്നിവിടങ്ങളിലെ ജീവനക്കാരുടെ കണക്കാണ് ശേഖരിച്ചത്
കമ്മിഷൻ്റെ കണ്ടെത്തൽ ഇങ്ങനെ: സർവീസിലുള്ള ഈഴവർ-1,150795. നായർ-1,08012. മുസ്ലിംകൾ-73713. മുന്നാക്ക വിഭാഗങ്ങളിൽ പെട്ട ക്രിസ്ത്യാനികൾ - 22542. ലാറ്റിൻ ക്രിസ്ത്യാനികൾ - 22542. പുലയർ - 19627.