Advertisment

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പിണറായിയുടെ ചുമലില്‍ ചാരാനുള്ള സിപിഐ നീക്കം പൊളിഞ്ഞത് ഘടകകക്ഷികളുടെ പിന്തുണ കിട്ടാതായതോടെ. പിണറായിക്ക് ശക്തമായ പിന്തുണ നല്‍കിയത് ജോസ് കെ മാണി. ഒടുവില്‍ പിണറായിയെ മാത്രമായി കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സമ്മതിച്ച് ബിനോയ് വിശ്വവും !

കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് പരാജയത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം തന്നെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്നുമാണ് കേരള കോണ്‍ഗ്രസ് - എം സ്വീകരിച്ച നിലപാട്.

New Update
bonoy viswam pinarai vijayan jose k mani
Advertisment

തിരുവനന്തപുരം: ലോക്സഭാ തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായിയുടെ ചുമലില്‍ തള്ളി പാര്‍ട്ടി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖം രക്ഷിക്കാനുള്ള സിപിഎം തന്ത്രം പാളി.

ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ഉള്‍പ്പെടെ ഉയരുകയും ഒരുവേള സംസ്ഥാന സെക്രട്ടറിതന്നെ ഏറ്റെടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെയുള്ള സിപിഐയുടെ വിമര്‍ശനങ്ങള്‍ക്ക് മറ്റ് ഘടകകക്ഷികളുടെ പിന്തുണ ലഭിക്കാതെ പോയതാണ് തിരിച്ചടിയായത്. ഇതോടെ പരാജയകാരണം മുഖ്യമന്ത്രിയുടെ കുറ്റമല്ലെന്ന് ഒടുവില്‍ തുറന്ന് പറയാന്‍ ബിനോയ് വിശ്വം നിര്‍ബന്ധിതനാകുകയും ചെയ്തു.


ഇടതു ഘടകകക്ഷികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണ നല്‍കിയത് കേരള കോണ്‍ഗ്രസ് - എം ചെയര്‍മന്‍ ജോസ് കെ മാണി ആയിരുന്നു. മുന്നണി സംവിധാനത്തില്‍ പരാജയ കാരണം കൂട്ടുത്തരവാദിത്വമാണെന്നും അത് ഏതെങ്കിലും ഒരു നേതാവില്‍ ചാര്‍ത്തുന്നത് തെറ്റായ കീഴ്വഴക്കമാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ച് നിലപാടെടുത്തതോടെ മുന്നണിയില്‍ സിപിഐ ഒറ്റപ്പെട്ടു.


കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയിലും കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസിലുമാണ് മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് പിന്തുണച്ച് ജോസ് കെ മാണി രംഗത്തെത്തിയത്.

കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് പരാജയത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം തന്നെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്നുമാണ് കേരള കോണ്‍ഗ്രസ് - എം സ്വീകരിച്ച നിലപാട്.

എന്നാല്‍ സിപിഐയുടെ ജില്ലാ കൗണ്‍സില്‍ യോഗങ്ങളിലും സംസ്ഥാന കൗണ്‍സിലിലും മുഖ്യമന്ത്രിയുടെ ശൈലിയും പ്രസംഗങ്ങളും പ്രതികരണങ്ങളും എണ്ണിപ്പറഞ്ഞ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതൊക്കെ തള്ളി ഒടുവില്‍ മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം സ്വീകരിച്ചത്.

Advertisment