കൊല്ലത്തെ അതിസമർത്ഥയായ ഡോക്ടർ, തലസ്ഥാനത്തെ വീട്ടമ്മയെ വെടിവച്ചത് കാമുകൻ ഉപേക്ഷിച്ച പ്രണയനൈരാശ്യം കാരണം. കാമുകന്റെ ഭാര്യയെ വെടിവച്ച് താൻ അനുഭവിച്ച യാതനകൾ അയാളെയും അറിയിക്കാൻ ഉറപ്പിച്ചു. ഓൺലൈനിൽ തോക്ക് വാങ്ങി ഭർതൃപിതാവിന്റെ കാറുമെടുത്ത് ട്രയൽ റണ്ണും നടത്തി കൊറിയർ ഏജന്റായി വന്ന് വെടിവച്ചു. ഇപ്പോൾ വധശ്രമക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ. കോട്ടയം സ്വദേശി ഡോക്ട‌ർ ദീപ്തിയുടെ കഥ

കൊറിയർ നൽകാനെന്ന വ്യാജേന ഷിനിയെ അടുത്തേക്ക് വിളിച്ചുവരുത്തിയാണ് മൂന്നുവട്ടം നിറയൊഴിച്ചത്. ഭാഗ്യത്തിന് ഷിനിയുടെ കൈയിലാണ് പെല്ലറ്റുകൾ തുളഞ്ഞുകയറിയത്. നെഞ്ചിൽ വെടിയേറ്റിരുന്നെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നു.

New Update
AIRGUN ATTACK

തിരുവനന്തപുരം: തലസ്ഥാനത്ത് നാഷണൽ ഹെൽത്ത് മിഷനിലെ പിആർഒ ആയ വനിതയെ എയർഗണ്ണുപയോഗിച്ച് വെടിവയ്ക്കാൻ കൊല്ലത്തെ ഡോക്ടറെ പ്രേരിപ്പിച്ചത് പ്രണയനൈരാശ്യം.

Advertisment

കൊല്ലം ബൈപ്പാസിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ ക്രിട്ടിക്കൽ സ്പെഷ്യലിസ്റ്റായ കോട്ടയം സ്വദേശിനി ഡോ. ദീപ്തിമോൾ ജോസിനെതിരേ വഞ്ചിയൂർ പോലീസ് വധശ്രമക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷനിലെ പിആർഒ ഷിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ കയറി ഇവർ വെടിവച്ചത്.


കൊറിയർ നൽകാനെന്ന വ്യാജേന ഷിനിയെ അടുത്തേക്ക് വിളിച്ചുവരുത്തിയാണ് മൂന്നുവട്ടം നിറയൊഴിച്ചത്. ഭാഗ്യത്തിന് ഷിനിയുടെ കൈയിലാണ് പെല്ലറ്റുകൾ തുളഞ്ഞുകയറിയത്. നെഞ്ചിൽ വെടിയേറ്റിരുന്നെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നു.

പഠിക്കാൻ മിടുമിടുക്കിയായിരുന്ന ദീപ്തി പൾമനോളജിയിൽ എംഡി എടുത്ത ശേഷം ക്രിട്ടിക്കൽ കെയർ സ്പെഷ്യൽറ്റിയിൽ ഫെലോഷിപ്പും നേടിയിട്ടുണ്ട്. 5 മാസത്തിലേറെ മുൻപാണ് കൊല്ലത്തെ ആശുപത്രിയിൽ ചേർന്നത്. അവിടെ ക്രിട്ടിക്കൽ കെയർ സ്പെഷലിസ്റ്റ് ആയി പ്രവർത്തിക്കുകയായിരുന്നു.

ഇവരുടെ ഭർത്താവ് കൊല്ലം പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ ഡോക്ടറാണ്. ഭർത്താവുമൊത്ത് ഇഎസ്ഐ ആശുപത്രിയിലെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്.


ഷിനിയുടെ ഭർത്താവ് സുജിത്തുമായി ദീപ്തിക്ക് ഉറ്റ സൗഹൃദം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നു. ഇവരെ ഒഴിവാക്കി സുജിത്ത് മാലിദ്വീപിലേക്ക് പോയതാണ് പിണക്കത്തിന് കാരണമായത്.


ഈ ഒഴിവാക്കൽ കാരണം താൻ അനുഭവിച്ച വേദനയും യാതനയും സുജിത്തും അറിയണമെന്ന് ദീപ്തിക്ക് വാശിയായി. സുജിത്തിന് കുടുംബത്തെ ഏറെ ഇഷ്ടമായിരുന്നു. അതിനാലാണ് സുജിത്തിന്റെ ഭാര്യ ഷിനിയെ വെടിവയ്ക്കാൻ തീരുമാനിച്ചത്.

കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഡോക്ടറായിരിക്കെയാണ് അവിടുത്തെ പബ്ലിക് റിലേഷൻസ് ഓഫീസറായ സുജിത്തുമായി ഡോ. ദീപ്തി അടുത്തത്. എട്ടുമാസം അവർ തമ്മിൽ കടുത്ത സൗഹൃദമായിരുന്നു. അതിനു ശേഷം സുജിത്ത് ദീപ്തിയുമായി അകന്നു.


ഇതോടെ ദീപ്തിക്ക് കടുത്ത മാനസിക സംഘർഷമായി. ഉറക്കഗുളിക കഴിച്ചാണ് ഉറങ്ങിയിരുന്നത്. താൻ അനുഭവിച്ച വേദനയും അവഗണനയും തിരികെ നൽകാനാണ് സുജിത്തിന്റെ ഭാര്യയെ വെടിവയ്ക്കാൻ ദീപ്തി തീരുമാനിച്ചത്.


ഇതിനായി ഓൺലൈനിൽ എയർഗൺ വാങ്ങി. ഭർത്താവിന്റെ അച്ഛന്റെ കാറിൽ ഘടിപ്പിക്കാനുള്ള വ്യാജനമ്പർ പ്ലേറ്റ് ഒരു വർഷം മുൻപേ ഉണ്ടാക്കി. യൂട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ദീപ്തി ആക്രമണത്തിനു പദ്ധതിയിട്ടത്.

യൂട്യൂബ് നോക്കിയാണ് വെടിവയ്ക്കാൻ പരിശീവിച്ചത്. തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്ന് മനസിലാക്കിയാണ് കൊറിയർ നൽകാനെന്ന പദ്ധതിയുണ്ടാക്കിയത്.

ഞായറാഴ്ചയാണ് വെടിവയ്ക്കാന്‍ തിരഞ്ഞെടുത്തത്. ശനിയാഴ്ച തന്നെ ഭർത്താവിന്റെ വീടായ കൊല്ലം ആയൂരിലെത്തി ഭർതൃപിതാവിന്റെ സെലീറിയോ കാർ എടുത്തുകൊണ്ടു വന്നു.

airgun attack-2

സംഭവം നടന്ന ഞായറാഴ്ച രാവിലെ കാർ ഓടിച്ച് ചാക്ക, പാൽക്കുളങ്ങര വഴിയാണ് ഷിനിയുടെ വീട്ടിൽ ദീപ്തി എത്തിയത്. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുഖംമൂടി ധരിച്ച് വീട്ടിലെത്തിയത്.

കൃത്യം നടത്തി അതേ കാറിൽ ചാക്ക ബൈപാസ് വഴി രക്ഷപ്പെട്ടു. താൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെന്ന് വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണു ദീപ്തി നേരെ പോയത്.

പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മനസിലായതോടെ ദീപ്തി പിന്നീടു വീട്ടിലേക്കു പോയി. കാറിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തായതോടെ വാഹനം ഉപേക്ഷിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് പിടിയിലായത്.

സംഭവത്തിന് ശേഷം ഇവർ സഞ്ചരിച്ച വഴിയിലെ 250 ഓളം സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. രാത്രിയിലും പകലമുള്ള ദൃശ്യങ്ങൾ എല്ലായിടത്ത് നിന്നും പോലീസിന് ലഭിച്ചു.


സുജിത്ത് താനുമായുള്ള സൗഹൃദത്തിൽ നിന്ന് പിൻവാങ്ങിയത്കാരണം തനിക്കുണ്ടായ യാതനയും ബുദ്ധിമുട്ടും സുജിത്തിനെ അറിയിക്കാനും ഷോക്ക് നൽകാനുമാണ് സുജിത്തിന്റെ ഭാര്യയെ വെടിവച്ചതെന്നാണ് ദീപ്തിയുടെ മൊഴി.


തനിക്ക് ഷിനിയെ കൊല്ലാൻ ഉദ്ദേശമില്ലായിരുന്നെന്നും സഹായികൾ ആരുമില്ലെന്നും ദീപ്തി വെളിപ്പെടുത്തി. എന്നാൽ ഷിനിയെ ഇല്ലാതാക്കിയാൽ സുജിത്തുമായി ജീവിക്കാമെന്ന കണക്കുകൂട്ടലിലാണ് ദീപ്തി ക്രൂരകൃത്യത്തിന് തുനിഞ്ഞതെന്നാണ് പോലീസിന്റെ നിഗമനം.

ദീപ്തിയെ തെളിവെടുപ്പിനായി നമ്പർപ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ കടയിലെത്തിക്കും. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദീപ്തിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വഞ്ചിയൂർ സി.ഐ ഷാനിഫ് പറഞ്ഞു.

Advertisment