Advertisment

ട്രിവാന്‍ഡ്രം റോയല്‍സിന്റെ ജേഴ്‌സി ലോഞ്ചിങ് നിര്‍വഹിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മികച്ച വിജയം നേടാനും കേരളത്തില്‍ ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും സാധിക്കട്ടെ എന്നു ആശംസയും. പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സ് അണിനിരത്തുന്നത് പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘം

മികച്ച വിജയം നേടാനും കേരളത്തില്‍ ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും ട്രിവാന്‍ഡ്രം റോയല്‍സിനും കേരളാ ക്രിക്കറ്റ് ലീഗിനും സാധിക്കട്ടേ എന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
trivandrum royals

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ മുന്‍ നിര ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ജേഴ്‌സി ലോഞ്ചിങ് നിര്‍വഹിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മികച്ച വിജയം നേടാനും കേരളത്തില്‍ ഒരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും ട്രിവാന്‍ഡ്രം റോയല്‍സിനും കേരളാ ക്രിക്കറ്റ് ലീഗിനും സാധിക്കട്ടേ എന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

Advertisment

ട്രിവാൻഡ്രം റോയൽസ് കോ-ഓണർ റിയാസ് ആദം, സംസ്ഥാന കാർഷിക വികസന ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ടി.എ. നവാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

യുവത്വവും പരിചയ സമ്പത്തും

പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘത്തെയാണ് ആതിഥേയ ടീമായ ട്രിവാന്‍ഡ്രം റോയല്‍സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ അണിനിരത്തുന്നത്. അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കൊപ്പം കേരള ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെപ്പോലുള്ള സീനിയര്‍ താരങ്ങളും ടീമിന്റെ ഭാഗമാണ്. ടി20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ തിളങ്ങാന്‍കഴിയുന്ന ടീമിനെയാണ് കളത്തിലിറക്കുന്നത്.

പോരാളികളുടെ നിര

പവര്‍ പ്ലേയിലും അതിനുശേഷവും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള ബാറ്റിങ്‌നിര കരുത്തുറ്റതാണ്. ആറ് ഓള്‍റൗണ്ടര്‍മാരാണ് ടീമിലുള്ളത്. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും ഓള്‍റൗണ്ടര്‍മാരായ എം.എസ്. അഖിലും സി.വി. വിനോദ്കുമാറും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്. നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാരില്‍ മൂന്നുപേരും മികച്ച ബാറ്റര്‍മാര്‍കൂടിയാണ്. രണ്ടു വിക്കറ്റ് കീപ്പര്‍മാരും നന്നായി ബാറ്റുചെയ്യും.

പ്രമുഖ പരിശീലകനായ പി.ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന കോച്ചിങ് ടീമില്‍ സോണി ചെറുവത്തൂര്‍ (ബോളിങ്) എസ്.മനോജ് (ബാറ്റിങ്) അഭിഷേക് മോഹന്‍ (ഫീല്‍ഡിങ്) എന്നീ സ്‌പെഷലിസ്റ്റുകളും  ട്രിവാന്‍ഡ്രം റോയല്‍സിന്റെ കരുത്താണ്.

Advertisment