New Update
/sathyam/media/media_files/xS3uhsuGb6xGxOIO0xgX.jpg)
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 60 പഞ്ചായത്തുകളില്‍ മത്സരിക്കുമെന്ന് ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ്.
Advertisment
കൊച്ചി കോര്‍പറേഷനിലെ 76 ഡിവിഷനിലും 4 മുനിസിപ്പാലിറ്റികളിലും മത്സരിക്കും. ട്വിന്റി ട്വന്റിക്ക് 1600 സ്ഥാനാര്‍ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്തുനാട്ടിലെ പൂതൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കുമെന്നും മത്സരിക്കുന്ന 60 പഞ്ചായത്തുകളിലും 80 ശതമാനം സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരിക്കുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
കൊച്ചി കോര്‍പറേഷനില്‍ അടക്കം പ്രമുഖരായ ആളുകളെ മത്സരത്തിനിറക്കും. കൊല്ലം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം അടക്കം 7 ജില്ലകളിലെ 60 പഞ്ചായത്തുകളിലും ട്വന്റി 20 മത്സരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us