/sathyam/media/media_files/2025/12/05/shafi-parambil-rahul-mankoottatathil-adoor-prakash-2025-12-05-14-47-33.jpg)
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടം എന്ന വിഴുപ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന സാഹചര്യം സ്വയം സൃഷ്ടിച്ചെടുത്ത് പുറത്തായപ്പോള്‍ മുഖം വികൃതമായ രണ്ട് പേരുണ്ട് കോണ്‍ഗ്രസില്‍; എംപിമാരായ ഷാഫി പറമ്പിലും യുഡിഎഫ് കണ്‍വീനര്‍ കൂടിയായ (അത് യുഡിഎഫിന്‍റെ ഗതികേട്) അടൂര്‍ പ്രകാശും.
ഷാഫി പറമ്പില്‍ ഈ വിഴുപ്പിനെ ചുമന്നുകൊണ്ടു നടന്ന് എല്ലാ പരിഗണനയും കൊടുത്ത് ഒട്ടും അര്‍ഹിക്കാത്ത, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയും എംഎല്‍എ സ്ഥാനവും ഈ ക്രിമിനലിന് താലത്തില്‍ വച്ചുകൊടുത്തത് തന്‍റെ പിന്‍ഗാമിയായിട്ടായിരുന്നു.
അന്നും ഇന്നും കോണ്‍ഗ്രസില്‍ വലുതും ചെറുതുമായ മുഴുവന്‍ നേതാക്കളും രാഹുലിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് 'ഭൂലോക ഫ്രോഡ്' എന്നായിരുന്നു. അതിന് ഇപ്പോള്‍ പുറത്തുവന്നതും വരാത്തതും ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/08/01/rahul-mankoottathil-shafi-parambil-2025-08-01-12-30-24.jpg)
അപ്പോള്‍ രാഹുല്‍ 'ഭൂലോക ഫ്രോഡ്' ആണെങ്കില്‍ ഷാഫി ആര് ? എന്ന ഒരു ചോദ്യം ബാക്കിയുണ്ട്. രാഹുലിന് കക്കാന്‍ മാത്രമേ അറിയാമായിരുന്നുള്ളു, നില്‍ക്കാന്‍ അറിയില്ലായിരുന്നു. പക്ഷേ ഷാഫി അതി വിരുതനാണ്.
പക്ഷേ, ഈ കള്ളത്തരമൊന്നും അധികകാലം പിടിച്ചു നില്‍ക്കില്ല. അതും താമസിയാതെ പുറത്തുവരും. കേരള രാഷ്ട്രീയത്തിലെ 'അപകടകാരിയായ രാഷ്ട്രീയക്കാരന്‍' എന്നാണ് നിരീക്ഷകര്‍ പലരും ഷാഫിയെ വിശേഷിപ്പിക്കുന്നത്.
വര്‍ഷത്തില്‍ 365 -ല്‍ 300 ദിവസവും 24 മണിക്കൂറില്‍ 16 മണിക്കൂറും ഒപ്പമുണ്ടായിരുന്ന രാഹുല്‍ മാങ്കൂട്ടം ആരായിരുന്നു എന്ന് മറ്റാരേക്കാളും നന്നായി അറിയുന്ന ഒരാള്‍ ഷാഫി പറമ്പില്‍ മാത്രമാണ്. ആ അറിവ് കടലുപോലെ വിശാലമാണ്.
എന്നിട്ടും അങ്ങനൊരാളെ രാഷ്ട്രീയത്തില്‍ തന്‍റെ പിന്‍ഗാമിയായി കൈപിടിച്ചുയര്‍ത്തണമെങ്കില്‍ ഷാഫി എത്ര അപകടകാരി ആയിരിക്കണം എന്ന് ഊഹിക്കാവുന്നതേ ഉള്ളു.
/filters:format(webp)/sathyam/media/media_files/2025/07/10/untitledbrasiladoor-prakash-2025-07-10-15-26-38.jpg)
രണ്ടാമത്തെ ആള്‍ അബ്കാരി ബിജു രമേഷിന്‍റെ അടുത്ത ബന്ധുകൂടിയായ അടൂര്‍ പ്രകാശാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നാട്ടുകാരന്‍ കൂടിയാണ് അടൂര്‍ പ്രകാശ്. ആ വഴിക്കല്ലാതെതന്നെ രാഹുലിനെ സംരക്ഷിക്കാന്‍ ചില 'ബാധ്യതകള്‍' കൂടി ഉള്ള നേതാവായാണ് അടൂര്‍ പ്രകാശ് അറിയപ്പെടുന്നത്.
രാഹുലിനെ പാര്‍ട്ടി പുറത്താക്കുന്നത് തടയാന്‍ ഷാഫിക്കൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച ഏക നേതാവ് പ്രകാശാണ്. രാഹുലിന്‍റെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുമ്പോള്‍ നാളെ 'നല്ല വാര്‍ത്ത വരും' എന്ന് പ്രത്യാശ പ്രകടിപ്പിച്ച ആള്‍കൂടിയാണ് അടൂര്‍ പ്രകാശ്.
ഇദ്ദേഹമൊക്കെ കണ്‍വീനര്‍ ആയിരിക്കെ എങ്ങനെ കോണ്‍ഗ്രസ് കരകയറും എന്ന് ചോദിക്കുന്നവര്‍ ഏറെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us