തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ട് മരണം

അപകട മരണമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

author-image
shafeek cm
New Update
car burn thiruvalla

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ച ഫയര്‍ ഫോഴ്‌സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ 2 മൃതദേഹങ്ങള്‍ കണ്ടെത്തി. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാറാണ് കത്തിയത്. കാര്‍ പൂര്‍ണമായും കത്തിയ നിലയിലായിരുന്നു.

Advertisment

കാറിനുള്ളില്‍ നിന്നും പൂര്‍ണ്ണമായും കത്തിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചത് തിരുവല്ല തുകലശ്ശേരി സ്വദേശികള്‍. അപകട മരണമാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisment