ലോക്‌സഭയെ അപേക്ഷിച്ച് യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം, വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിക്കാതെ ബിജെപി

ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ 13.03 ശതമാനം വോട്ടുകളാണ് കരസ്ഥമാക്കിയത്

New Update
bjp-congress

 തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടെങ്കിലും 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ നേരിയ വര്‍ധന.

Advertisment

0.11 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 33.45 ശതമാനമാണ് എല്‍ഡിഎഫിന്റെ വോട്ടു വിഹിതം.

പ്രതിപക്ഷ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനാകാത്തതാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്.

2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 6.35 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

38.81 ശതമാനമാണ് യുഡിഎഫിന്റെ വോട്ടു വിഹിതം. സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിക്ക് എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാണ്.

14.76 ശതമാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി വോട്ടു വിഹിതം.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 19.26 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്.

അതേസമയം മുന്നണിയുടെ വോട്ട് വിഹിതം ഇത്തവണ 15 ശതമാനം ആയി കുറഞ്ഞു.

29.17 ശതമാനം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് ഒന്നാമതെത്തിയപ്പോള്‍, 27.16 ശതമാനം വോട്ടുകള്‍ നേടി സിപിഎം രണ്ടാം സ്ഥാനത്തെത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെറിയ പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ 13.03 ശതമാനം വോട്ടുകളാണ് കരസ്ഥമാക്കിയത്. തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടു വിഹിതം നേടുക എന്നതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ടു വെച്ചിരുന്നത്.

എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറം, വലിയ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. തെക്കന്‍ ജില്ലകളിലാണ് ബിജെപി താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചത്

Advertisment