കോട്ടയം: ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ തശൂര്‍ പൂരവും തിരുനക്കര പകല്‍ പൂരവും ഇത്തിത്താനം ഗജമേളയിലുമൊക്കെ ആനകളുടെ എണ്ണം ഗണ്യമായി കുറക്കേണ്ടി വരും.. 100 ആനകളെ വരെ എഴുന്നെള്ളിപ്പിക്കുന്ന ഉത്സവം കേരളത്തിലുണ്ട്.
ആന കുറഞ്ഞാല്‍ ആളും കുറയും, ചെറു പൂരങ്ങള്‍ അവസാനിപ്പിക്കേണ്ടി വരും.
സ്ഥല പരിമിതിയാണ് പ്രധാന പ്രശ്നം. പലയിടങ്ങളിലും വേണ്ടത്ര സ്ഥലം ഇല്ലെങ്കിലും പത്തും ഇരുപതും ആനകളെ വരെ എത്തിക്കാറുണ്ട്. കോടതി ഇടപെടലോടെ ഇവ അവസാനിക്കും. അതേ സമയം, കൂടുതല്‍ ആനകളെ എഴുന്നള്ളിക്കേണ്ടി വരുന്ന സ്ഥലത്ത് ആനകളുടെ എണ്ണം കുറക്കേണ്ടി വന്നാലും ആനകളുടെ ഏക്കത്തുക കുറയില്ല.
സംസ്ഥാനത്ത് ആനകളെ ഉപയോഗിക്കുന്ന 25,000 എഴുന്നള്ളിപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ 8000 ഇടത്ത് കൂടുതല്‍ ആനകളെ ഉപയോഗിക്കുന്ന വലിയ ചടങ്ങുകള്‍ ഉണ്ട്. 17,000 ചെറിയ ആഘോഷച്ചടങ്ങുകളും ഉണ്ട്.
സംസ്ഥാനത്ത് നാട്ടാനകള്‍ 390 എണ്ണമാണുള്ളത്. 390 നാട്ടാനകള്‍ ഉള്ളതില്‍ 30-50 എണ്ണം ഇക്കാലത്ത് മദപ്പാടിലാകും. 330 എണ്ണത്തിനെ മാത്രമേ എഴുന്നെള്ളത്തിന് ഉപയോഗിക്കാനാകൂ. ദിവസം 120 ഉത്സവം ഉണ്ടെങ്കില്‍ രണ്ടോ മൂന്നോ എണ്ണത്തിനെ മാത്രമേ എഴുന്നെള്ളത്തിന് ഒരിടത്ത് കിട്ടൂ. അഞ്ചും ഏഴും ആനകളെ ഉപയോഗിക്കുന്ന ഇടത്ത് ഇതോടെ പ്രതിസന്ധിയുണ്ട്.
ആനകളുടെ എണ്ണം കുറഞ്ഞതോടെ ഏക്കത്തുകയും വര്‍ധിച്ചു. ആനയെ ഒരു ദിവസത്തേക്ക് എത്തിക്കണമെങ്കില്‍ തുക രണ്ടു ലക്ഷം മുടക്കണം. യാത്രാ ചിലവും വട്ടചിലവുമൊക്കെയായി തുക പിന്നയെയും കൂടും. പേരും പ്രൗഡിയും ഉള്ള ആനകളാണെങ്കില്‍ മോഹ വിലയാണ്.
ആനയെ എത്തിക്കാന്‍ ഒന്നില്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ മുന്നോട്ടു വന്നാല്‍ കൂടുതല്‍ തുക നല്‍കുന്ന ക്ഷേത്ത്രത്തിന് ആനയെ എഴുന്നള്ളിക്കാന്‍ കൊണ്ടുപോകാം. ആറും ലക്ഷത്തിനു മുകളില്‍ വരും പ്രമുഖ ആനകളുടെ ഒരു ദിവസ ഞ്ഞെ ഏക്കത്തുക.
അതിലും കൂടുതല്‍ മുടക്കാന്‍ ദേവസ്വങ്ങളും ക്ഷേത്രങ്ങളും തയാറാണ്. പ്രതിഫലം കൂടുതലാണെങ്കലും ആനയുടെ ഒരു ദിവസത്തെ ഭക്ഷണമുള്‍പ്പെടെയുള്ള ചെലവ് 10,000 രൂപയെങ്കിലും വരുമെന്ന് ഉടമകൾ പറയുന്നു.