New Update
/sathyam/media/media_files/SVvAe9ptoh30alg3RmMT.jpg)
തിരുവനന്തപുരം: ശാരദാ മുരളീധരന്‍ സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഓഗസ്റ്റ് 31ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പിന്‍ഗാമിയായി ശാരദയെത്തുന്നത്. വി. വേണുവിന്റെ ഭാര്യയാണ് ശാരദാ മുരളീധരന്‍.
Advertisment
ഭര്‍ത്താവില്‍ നിന്ന് ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നത് അത്യപൂര്‍വ സംഭവമാണ്. സംസ്ഥാനചരിത്രത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ചരിത്ര തീരുമാനമെടുത്തത്. വി.വേണുവും ശാരദ മുരളീധരനും 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥരാണ്.