അതിവേഗത്തില്‍ വന്ദേഭാരത്, റെയില്‍വേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം, സംഭവം പയ്യന്നൂരില്‍

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update
vande

representational image

കണ്ണൂർ:  തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചതാണ് അപകടസാഹചര്യമൊരുക്കിയത്. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.

Advertisment

കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേ​ഗത കുറച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ കർണാടക സ്വദേശിക്കെതിരെ കേസെടുത്തു. 

Advertisment